ചങ്ങനാശേരി കൊലപാതകം: മകന്‍ അമ്മയെ വകവരുത്തിയതിന്റെ ചില സത്യങ്ങള്‍

16 second read

ചങ്ങനാശേരി: ഇന്ന് പുലര്‍ച്ചെ കേരള മനസാക്ഷിയെ തന്നെ നടുക്കിയ ആ ക്രൂരമായ കൊലപാതകത്തെ കുറിച്ച്.അമര കന്യാക്കോണില്‍ (വാക്കയില്‍) കുഞ്ഞന്നാമ്മ ( 55 )യാണ് ഇളയമകന്‍ നിതിന്‍ ബാബു(27)വിന്റെ വെട്ടേറ്റ് മരിച്ചത്. മദ്യലഹരിയില്‍ നിതിന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി, കത്തി കൊണ്ട് കഴുത്ത് മുറിച്ചു മാറ്റിയുള്ള കൊലപാതകം. ഒരു ജന്മശത്രുവിനോടെന്ന പോലെയാണ് ജന്മം നല്‍കിയ മാതാവിനെ അവന്‍ കൊലപ്പെടുത്തിയത്.അല്ലെങ്കില്‍ പിന്നെ അമ്മയെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം ഒരു മകന്‍ അയല്‍ക്കാരെ വിളിച്ച് ഇങ്ങോട്ട് വന്നാല്‍ ഒരു കാര്യം കാണിക്കാം എന്നു പറയുമോ?

പക്ഷേ, ഇത് മദ്യലഹരിയില്‍ പറ്റിയ അബദ്ധമല്ല, നിതിന്‍ കരുതിക്കൂട്ടി ചെയ്തതാണെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. അമ്മയുടെ ചില ഇടപാടുകളെ തുടര്‍ന്നുണ്ടായ കുടുംബ പ്രശ്നങ്ങളാണ് കൊലയില്‍ കലാശിച്ചതെന്ന തരത്തിലുള്ള സൂചനകളാണ് സമീപവാസികളില്‍ നിന്നും ലഭിക്കുന്നത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.ദുബായില്‍ ജോലി ചെയ്തിരുന്ന നിതിന്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. നിതിനെ കൂടാതെ വിപിന്‍ എന്ന മകന്‍ കൂടി കുഞ്ഞന്നാമ്മയ്ക്കുണ്ട്.

ഇയാള്‍ ബാംഗ്ലൂരില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുകയാണ്. 20 വര്‍ഷക്കാലത്തോളമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന കുഞ്ഞന്നാമ്മ പ്രായപൂര്‍ത്തിയാകാത്ത മക്കളെയും കൂട്ടി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു താമസം. ഇക്കാലം മുതല്‍ക്കേ പ്രദേശത്തടക്കമുള്ള നിരവധി പേരുമായി കുഞ്ഞന്നാമ്മ വളരെ അടുത്ത ഇടപാടുണ്ടായിരുന്നു. ഇവരില്‍ പലരും വീട്ടിലെ പതിവ് സന്ദര്‍ശകരായിരുന്നുവെന്നും സമീപ വാസികളില്‍ പലരും പറയുന്നു. മക്കള്‍ ഇരുവരും പ്രായപൂര്‍ത്തിയായ ശേഷവും കുഞ്ഞന്നാമ്മ നടത്തിയിരുന്ന മറ്റ് ഇടപാടുകള്‍ മക്കളായ നിതിനും വിപിനും പലപ്പോഴും ചോദ്യം ചെയ്തിരുന്നതായും എന്നാല്‍ കുഞ്ഞന്നാമ്മ ഇരുവരെയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയുമായിരുന്നുവന്നും പരിസരവാസികള്‍ പറയുന്നു.

അമ്മയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ നടന്നിരുന്ന ചര്‍ച്ചകള്‍ നിതിനെ പലപ്പോഴും അസ്വസ്ഥനാക്കിയിരുന്നതായും നിതിന്റെ അടുത്ത ചില സുഹൃത്തുക്കളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. അയല്‍ക്കാരടക്കമുള്ളവരോട് വലിയ അടുപ്പം കാണ്ക്കാത്ത പ്രകൃതക്കാരി കൂടിയായിരുന്നു കുഞ്ഞന്നാമ്മയെന്നും പ്രദേശ വാസികള്‍ പറഞ്ഞു. കുഞ്ഞന്നാമ്മയും മകന്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.

ശനിയാഴ്ച രാവിലെ മുതല്‍ തന്നെ കുഞ്ഞന്നാമ്മയുടെ വീട്ടില്‍ നിന്നും അമ്മയും മകനും തമ്മിലുള്ള സംസാരവും ആക്രോശവും ഉയര്‍ന്നു കേള്‍ക്കാമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. രാത്രിയില്‍ കൊല നടത്തിയ ശേഷം നിതിന്‍ അയല്‍ പക്കത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരില്‍ ചിലര്‍ വീട്ടിലെത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം നാട്ടുകാര്‍ അറിഞ്ഞത്. സംഭവമറിഞ്ഞെത്തിയ തൃക്കൊടിത്താനം സി ഐ അനൂപ് കൃഷ്ണ ,എസ് ഐ ആര്‍ രാജേഷ് ,എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ വീടിന് മുന്നിലുള്ള ഗ്രില്‍ പുറത്ത് നിന്നും അടച്ചുപൂട്ടിയ നിലയിലായിരുന്നു.

തുടര്‍ന്ന് ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോഴാണ് കഴുത്തറത്ത നിലയിലുള്ള കുഞ്ഞന്നാമ്മയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിതിന്‍ കുറ്റമേല്‍ക്കുകയായിരുന്നു. താനാണ് അമ്മയെ വെട്ടി കൊലപ്പെടുത്തിയതെന്ന് മകന്‍ നിതിന്‍ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് നിതിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീട്ടില്‍ മദ്യപിച്ചെത്തി നിതിന്‍ നിരന്തരം വീട്ടില്‍ ബഹളമുണ്ടാക്കുകയും അമ്മയുമായി വഴക്കുണ്ടാക്കുകയുംചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കരുതി കൂട്ടിയാണ് മകന്‍ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൊല്ലപ്പെട്ട കുഞ്ഞന്നാമ്മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ഡോഗ് സ്‌ക്വാര്‍ഡും വിരലടയാള വിദഗ്ധരും ഇന്ന് ഉച്ചയോടെ സംഭവ സ്ഥലത്തെത്തും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…