ഷാര്‍ജ: മലയാള പുസ്തക പ്രസാധക രംഗത്ത് ഇന്ന് ഒരൊറ്റ വനിതയേയുള്ളൂ-സംഗീത ജസ്റ്റിന്. കോതമംഗലം സ്വദേശിനിയായ സംഗീതയുടെ ഉടമസ്ഥതതയിലുള്ള സൈകതം ബുക്സ് ഇന്ന് മലയാളത്തിലെ എണ്ണപ്പെട്ട പ്രസാധകരിലൊന്നായി മാറിക്കഴിഞ്ഞു. ഏഴ് വര്‍ഷം മുന്‍പാണ് സൈകതം ബുക്സ് ആരംഭിച്ചത്. ആ കഥയ്ക്ക് ഒരു ഗള്‍ഫ് സ്പര്‍ശവുമുണ്ട്. ഒമാനിലെ മസ്കത്തിലായിരുന്നു സൈകതം ബുക്സ് എന്ന ആശയം മൊട്ടിട്ടത്. മസ്കത്തില് എന്‍ജിനീയറായ സംഗീതയുടെ ഭര്‍ത്താവ് കോതമംഗലം സ്വദേശി ജസ്റ്റിന് എഴുത്തിനോടും വായനയോടും ഏറെ അടുപ്പം പുലര്‍ത്തിയിരുന്നയാളും എഴുത്തുകാരനുമായിരുന്നു. ഒമാന്‍ മലയാളികളില്‍ ഒരേ അഭിരുചിയുള്ളവരുമായി വലിയ അടുപ്പമായിരുന്നു ജസ്റ്റിനും സംഗീതയ്ക്കും. ഒരുപാട് …