മുംബൈ: ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നു ബോംബെ ഹൈക്കോടതി. വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍തൃവീട്ടില്‍ താമസിക്കാമെന്നും ആര്‍ക്കും പുറത്താക്കാനാവില്ലെന്നും സുപ്രധാന ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. മുംബൈയിലെ കുടുംബ കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് ആദ്യം വന്നത്. ആദ്യ ഭര്‍ത്താവില്‍നിന്നു വിവാഹമോചനം നേടാന്‍ ഭാര്യ തയാറാകുക, അതല്ലെങ്കില്‍ തന്റെ ബന്ധം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ് മുംബൈ സ്വദേശി ഹര്‍ജി നല്‍കിയത്. മുളുന്‍ഡില്‍ തന്റെ പിതാവിന്റെ ഫ്ലാറ്റ് യുവതി കയ്യടക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി, നിലവിലെ സ്ഥിതി തുടരണമെന്നു …