തിരുവനന്തപുരം: ഡയറക്ടര്‍ ബോര്‍ഡ് രൂപീകരണം വൈകുന്നത് മൂലം സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കാലാകാലങ്ങളില്‍ നിലവില്‍ വന്ന സര്‍ക്കാരുകള്‍ എഴുതി തള്ളിയ വായ്പകളുടെ അടക്കം 230 കോടിയോളം രൂപ ബോര്‍ഡിന് കിട്ടാനുണ്ട്. സീറോ ബാലന്‍സ് അക്കൗണ്ടില്‍ പ്രവര്‍ത്തിക്കുകയാണ് ഭവന നിര്‍മാണ ബോര്‍ഡ്. വിരമിച്ചവര്‍ക്കുള്ള പെന്ഷന്, മറ്റ് ആനുകൂല്യങ്ങള്‍, ജീവനക്കാര്‍ക്കുള്ള ശമ്പളം എന്നിവ മുടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 60 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ചില്ലെങ്കില്‍ പുതുവര്‍ഷത്തില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങും. രണ്ടാം പിണറായി …