ഡല്‍ഹി: ജനത ബിജെപിക്ക് മുന്നില്‍ വാതില്‍ തുറന്നില്ല. പ്രചാരണം എപ്പോഴും വോട്ടാകണമെന്നില്ല. പ്രചാരണവും അതിന്റെ കൊഴുപ്പും ജനം കണക്കിലെടുത്തിരുന്നെങ്കില്‍ ബിജെപി വിജയം നേടിയേനെ. ലോക്സഭയില്‍ മോദിയെ വിജയിപ്പിച്ച അതേ ജനം നിയമസഭയില്‍ കെജ്രിവാളിനെ സ്വീകരിക്കുന്നു. മോദിയുടെ ഷായുടെയും കണ്ണിലെ കരടായിരുന്നു കെജ്രിവാള്. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് എഎപി സര്‍ക്കാരിനെ വരുതിയില്‍ നിര്‍ത്താന്‍ പലവട്ടം ശ്രമിച്ചു. മനീഷ് സിസോദിയയും മന്ത്രിമാരും ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ നിരാഹാര സമരം കിടന്ന കാഴ്ച ഇന്ത്യന്‍ രാഷ്ട്രീയം കണ്ടു. സുപ്രീം കോടതിയില്‍ പോയി എഎപി നേടിയ വിധിയാണ് എഎപിക്ക് കാര്യങ്ങള്‍ …