മസ്കത്ത്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ കാവല്‍പിതാവായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 117-ാം ഓര്‍മ്മപെരുന്നാളിന് കൊടിയേറി. നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പാ, ഇടവക വികാരി ഫാ. പി. ഓ. മത്തായി, അസ്സോസിയേറ്റ് വികാരി ഫാ. ബിജോയ് വര്‍ഗീസ് എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിക്കും. പെരുന്നാള്‍ ആചരണത്തോടനുബന്ധിച്ച് വചന ശുശ്രൂഷ, ഭക്തിനിര്‍ഭരമായ റാസ, വിശുദ്ധ മൂന്നിന്മേല് …