ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രജൗറിയില്‍ സൈനികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രജൗറിയിലെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ആര്‍മി ബ്രിഗേഡ് ആസ്ഥാനത്തേയ്ക്കാണ് പ്രധാനമന്ത്രി എത്തിയത്. 2014നു ശേഷം ഇതു മൂന്നാം തവണയാണ് കശ്മീരിലെ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിക്കുന്നതെങ്കിലും 370-ാം വകുപ്പ് നീക്കിയതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണ് ഇത്. ജമ്മു കശ്മീരില്‍ ആദ്യമായി ഇന്ത്യന്‍ സൈന്യം എത്തിയതിന്റെ വാര്‍ഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നതും യാദൃശ്ചികമായി. പാക്കിസ്ഥാന് സൈന്യവും സായുധ സംഘങ്ങളും ചേര്‍ന്ന് കശ്മീരിനെ ആക്രമിച്ച 1947ലാണ് ഇന്ത്യന്‍ സൈന്യം ആദ്യമായി …