പന്തളം: പന്തളത്ത് ചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന പെരുമ്പുളിക്കല്‍ ബിജു ഭവനത്തില്‍ ബിജുവിന്റെ ഭാര്യ വീണ (26)ആണ് ചികിത്സയിലെ പിഴവ് മൂലം മരണപ്പെട്ടതത്രെ. ആറ്മാസം ഗര്‍ഭിണി ആയിരുന്ന വീണ ജൂലൈ 13 നു രാവിലെ ആശുപത്രിയില്‍ എത്തി സ്കാനിങ്ങിന് ശേഷം ഗൈനക്കോളജി ഡോക്ടറെ കാണുകയും, വീണയ്ക്കും ഗര്‍ഭസ്ഥശിശുവിനും യാതൊരുകുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ബിജുവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയ വീണയ്ക്ക് വൈകുന്നേരത്തോടുകൂടി കലശലായ വയറു വേദന അനുഭവപ്പെടുകയും ചിത്ര ആശുപത്രിയില്‍ എത്തിച്ചു. പുലര്‍ച്ചെ 3 മണിയോട് കൂടി വീണ പെണ് കുഞ്ഞിന് ജന്മം നല്‍കുകയും രാവിലെ …