ബെംഗളൂരു:കര്‍ണാടകത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ എംഎല്‍എ ആനന്ദ് സിങ്ങാണ് രാവിലെ രാജി പ്രഖ്യാപിച്ചത്. ഇദ്ദേഹം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളിയും എംഎല്‍എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ക്കാണ് ജാര്‍ക്കിഹോളി രാജിസമര്‍പ്പിച്ചത്. മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് എംഎല്‍എമാര്‍ രാജിവച്ചതോടെ കര്‍ണാടക സര്‍ക്കാരിന്റെ നിലനില്പ് വീണ്ടും ഭീഷണിയിലായിരിക്കുകയാണ്. എച്ച്.ഡി കുമാരസ്വാമി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ കര്‍ണാടകത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകര്‍ന്നാല്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് ബിജെപി നേതാവ് …