കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് ഹൈബി ഈഡന് എംഎല്‍എ മത്സരിക്കും. ഇതോടെ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ശക്തമായ മത്സരത്തിന് കളമൊരുങ്ങുകയാണ് . മുന്‍ എംപി ജോര്‍ജ്ജ് ഈഡന്റെ മകനായ ഹൈബി തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ യൂണിയന് സെക്രട്ടറിയായും, ചെയര്‍മാനായുമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. 2007 ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും 2009ല്‍ എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റായും പ്രവര്‍ത്തിച്ച ഈ യുവ നേതാവ് ഈര്‍ജ്ജസ്വലനായ സംഘാടകനും മികച്ച പൊതു പ്രവര്‍ത്തകനുമാണ്. 2011, 2016 ലും തുടര്‍ച്ചയായി എറണാകുളത്തു …