ന്യൂഡല്‍ഹി:പാക് പിടിയില്‍നിന്നു മോചിതനായി ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമന്റെ ‘ഡീബ്രീഫിങ്’ തുടങ്ങി. തനിക്ക് എത്രയുംവേഗം യുദ്ധവിമാനങ്ങള്‍ പറത്തണമെന്ന് വ്യോമസേനയുടെ ഉന്നതരോട് ഞായറാഴ്ച അഭിനന്ദന് പറഞ്ഞതായാണു സൂചന. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശത്രുരാജ്യങ്ങളുടെ പിടിയിലകപ്പെട്ടവര്‍ തിരിച്ചെത്തുമ്പോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമമാണ് ‘ഡീബ്രീഫിങ്’. വ്യോമസേനയുടെ ഇന്റലിജന്‍സ് വിഭാഗമാണ് അഭിനന്ദനുമായി സംസാരിച്ചത്. ഇതോടൊപ്പം വ്യോമസേനയുടെ ഉന്നതരും ഡോക്ടര്‍മാരും ഞായറാഴ്ച അദ്ദേഹത്തെ കണ്ടിരുന്നു. ഇവരോടാണ് കോക്പിറ്റിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്. അഭിനന്ദന് കോക്പിറ്റിലേക്ക് ഉടന്‍ മടങ്ങിവരുമെന്ന് ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങള്‍ …