തിരുവനന്തപുരം:കോര്‍ബ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കവേ അപകടത്തില്‍ പെട്ട വീട്ടമ്മയെ അതി സാഹസികമായി രക്ഷപെടുത്തി യുവ ഗവേഷകന് മാതൃകയായി. കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക്ക് ബയോളജി വിഭാഗം ഗവേഷകനായ അപ്രേഷ് ആണ് തന്റെ ജീവന് പണയം വച്ച് പാലക്കാട് മുതലമട സ്വദേശിനിയായ ശാന്ത എന്ന വീട്ടമ്മയെ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് വലിച്ചുയര്‍ത്തിയത്. ചൊവ്വാഴ്ച്ച എറണാകുളം സ്വദേശിയായ അപ്രേഷ് ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് പിറന്ന മകളെ നേരില്‍ കണ്ടതിന് ശേഷം ഗവേഷണ പ്രബന്ധത്തിന്റെ അവസാന മിനുക്ക് പണികള്‍ക്കായി കാര്യവട്ടം ക്യാമ്പസിലേക്ക് മടങ്ങിവരികയായിരുന്നു.കഴക്കൂട്ടം റെയില്‍വേ …