മുംബൈയിലെ തോല്‍വിക്ക് രാജ്‌കോട്ടില്‍ പകരം വീട്ടി ഇന്ത്യ

17 second read

രാജ്‌കോട്ട്: മുംബൈയിലെ തോല്‍വിക്ക് രാജ്‌കോട്ടില്‍ പകരം വീട്ടി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ 36 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 49.1 ഓവറില്‍ 304ന് പുറത്തായി. ജയത്തോടെ പരമ്പര പ്രതീക്ഷകള്‍ ഇന്ത്യ സജീവമാക്കി (1-1). ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന ഏകദിനത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ആദ്യ മത്സരം 10 വിക്കറ്റിനു തോറ്റ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവായിരുന്നു രാജ്‌കോട്ടില്‍ കണ്ടത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യ ഓസീസിനെ വട്ടം കറക്കി. മറുപടി ബാറ്റിങ്ങില്‍ സ്റ്റീവ് സ്മിത്ത് (102 പന്തില്‍ 98), ലബുഷെയ്ന്‍ (47 പന്തില്‍ 46), ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് (48 പന്തില്‍ 33) എന്നിവര്‍ക്കു മാത്രമാണു കാര്യമായ ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും വാലറ്റത്തെ ഒന്നാകെ ചുരുട്ടിക്കെട്ടിയും ഇന്ത്യന്‍ ബോളര്‍മാര്‍ ഓസീസിനെ എറിഞ്ഞൊതുക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …