നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും

16 second read

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരെ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണു പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 22നു തൂക്കിലേറ്റാനായിരുന്നു നേരത്തെ ഉത്തരവിട്ടത്. എന്നാല്‍ പ്രതി മുകേഷ് കുമാര്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ ഇതിനു സാധുതയില്ലെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. വിചാരണക്കോടതി നേരത്തെ ഉത്തരവിട്ട പ്രകാരം ജനുവരി 22ന് തൂക്കിക്കൊല്ലാന്‍ കഴിയില്ലെന്ന് ആം ആദ്മി സര്‍ക്കാരും ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …