മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിന്റെ പ്രതികാരം തീര്‍ക്കാന്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ ദന്തഡോക്ടര്‍

16 second read

ബെംഗളൂരു: മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിന്റെ പ്രതികാരം തീര്‍ക്കാന്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ ദന്തഡോക്ടര്‍ക്ക് കോടതി 10 വര്‍ഷം കഠിനതടവ് വിധിച്ചു. ഗുരപ്പനപാളയ സ്വദേശി ഡോ. സയീദ അമീന നഹീമിനാണ് (42) ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി പത്ത് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ജയില്‍ ശിക്ഷയ്ക്ക് പുറമെ ഇരയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരവും 15,000 രൂപ പിഴയും നല്‍കണണം.

2008 നവംബറിലാണ് കേസിനാസ്പദമായ സംഭവം. മൈസുരു സ്വദേശിയായ കാമുകനെ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തിയ ശേഷം യുവതി ജനനേന്ദ്രിയം മുറിക്കുക ആയിരുന്നു. ജ്യൂസില്‍ മയക്കു മരുന്ന് നല്‍കിയ ശേഷമാണ് ജനനേന്ദ്രിയം മുറിച്ചത്. തുടര്‍ന്ന് യുവാവിനെ സയീദതന്നെ ആശുപത്രിയിലെത്തിച്ചു. സയീദയും യുവാവും പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് ബന്ധം അവസാനിപ്പിച്ച് യുവാവ് മറ്റൊരുസ്ത്രീയെ വിവാഹംചെയ്യുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് സംഭവം നടന്നത്. ഇതിന്റെ പ്രതികാരമായാണ് ജനനേന്ദ്രിയം മുറിച്ചത്.

കോറമംഗലയിലെ സയീദയുടെ ഡെന്റല്‍ ക്ലിനിക്കിലേക്കുക്ഷണിച്ച കാമുകനെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയശേഷം ജനനേന്ദ്രിയം മുറിച്ചുകളയുകയായിരുന്നു. ക്ലിനിക്കിലേക്കുവരുന്നതിനിടെ അപകടം സംഭവിച്ചതാണെന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചത്. പിന്നീട് കൊലപാതകശ്രമത്തിന് കേസെടുത്ത കോറമംഗല പൊലീസ് സയീദയെ അറസ്റ്റുചെയ്തു.

റെയില്‍വേ സ്റ്റേഷനില്‍നിന്ന് ക്ലിനിക്കിലേക്ക് വരുന്നതിനിടെയുണ്ടായ അപകടത്തിലാണ് യുവാവിന് പരിക്കേറ്റതെന്ന് സയീദയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ സയീദ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തെന്ന് അറിഞ്ഞതിനെത്തുടര്‍ന്നുള്ള പകയാണ് സംഭവത്തില്‍ കലാശിച്ചതെന്നും ജനനേന്ദ്രിയം മുറിച്ചാലുണ്ടാകുന്ന പ്രത്യാഘാതം സയീദയ്ക്ക് അറിയാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സംഭവത്തിനുശേഷം ഇര മാനസികമായി തകര്‍ന്നെന്നും വൈവാഹികജീവിതം ഇല്ലാതായെന്നും കോടതി നിരീക്ഷിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …