സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ആരംഭിച്ചു

16 second read

കോഴിക്കോട് : പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. അനിഷ്ടസംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാനും ഇടങ്ങളില്‍ ബസ്സുകള്‍ തടയുകയും ഒന്നു രണ്ടിടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. പൊതുവില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മിക്കവാറും എല്ലാ ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ നിരത്തിലിറങ്ങിയ മറ്റു വാഹനങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്.വിവിധയിടങ്ങളില്‍ 70ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം ജില്ലയില്‍ മലപ്പുറം, മഞ്ചേരി തുടങ്ങി ഏതാനും സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പലയിടത്തും തുറന്ന കടകള്‍ അടപ്പിച്ചു. നഗരത്തില്‍ പലയിടങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കുന്നുമ്മലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധം തുടരുന്നു. തിരൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …