കുവൈത്ത്: കുവൈത്തില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പത്താമത് ശാഖ ഫഹാഹീലില്‍ വ്യവസായ അതോറിറ്റി ജനറല്‍ മാനേജര്‍ അബ്ദുല്‍ കരീം താഖി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. യുഎഇ, ഇന്ത്യ, മലേഷ്യ, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക, കെനിയ എന്നി രാജ്യങ്ങളുടെ സ്ഥാനപതിമാരും സന്നിഹിതരായിരുന്നു. ഒന്നരലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 3 നിലകളിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്.
ലുലു ഗ്രൂപ്പിന്റെ 184-ാമത് ശാഖയാണിത്. കുവൈത്തില്‍ 3 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്ന് ചെയര്മാന് എം.എ.യൂസഫലി പറഞ്ഞു. 2 വര്‍ഷത്തിനുള്ളില്‍ ജിസിസി രാജ്യങ്ങള്‍, ഈജിപ്ത്, മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലായി 20 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കും. ലുലു ഗ്രൂപ്പ് സിഇഒ സൈഫി രുപാവാല, എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ് അലി, ലുലു കുവൈത്ത് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.