മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി: കനത്തമഴയ്ക്ക് സാധ്യത

16 second read

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായിമാറി. ക്യാര്‍ എന്നുപേരിട്ട ഈ കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും അതിന്റെ സ്വാധീനം കാരണം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച അഞ്ചുജില്ലകളില്‍ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറ് ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.

കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ 24 മണിക്കൂര്‍ മീന്‍പിടിത്തം വിലക്കിയിരുന്നു. മധ്യകിഴക്കന്‍ അറബിക്കടലില്‍ 28 വരെയും മധ്യപടിഞ്ഞാറന്‍ അറബിക്കടലില്‍ 28 മുതല്‍ 31 വരെയും പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …