പാലായിലും കോന്നിയിലും ബിജെപി മത്സരിച്ചത് തോല്‍ക്കാന്‍ :പി.സി. ജോര്‍ജ്

16 second read

കോട്ടയം : എന്‍ഡിഎ യോഗങ്ങളില്‍ ഇനിമുതല്‍ പങ്കെടുക്കില്ലെന്നു ജനപക്ഷം സെക്യുലര്‍ രക്ഷാധികാരി പി.സി. ജോര്‍ജ് എംഎല്‍എ. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. എന്‍ഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണ്. പാലായിലും കോന്നിയിലും തോല്‍ക്കാന്‍ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി.

വട്ടിയൂര്‍ക്കാവില്‍ മൂന്നു ദിവസം കുമ്മനത്തിനുവേണ്ടി പാര്‍ട്ടി പ്രചാരണം നടത്തി. പിന്നെ സ്ഥാനാര്‍ഥിയെ മാറ്റി. ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ് പാര്‍ട്ടിയില്‍. ബിജെപി നേരിടുന്ന അപചയം വലുതാണ്. ഇത് ഒരു മുന്നണിയാണോയെന്നും പി.സി.ജോര്‍ജ് ചോദിച്ചു. ഇനി ഇങ്ങനെ എത്രനാള്‍ ബിജെപിയില്‍ ഉണ്ടാകുമെന്നു പറയാനാകില്ലെന്നും ജോര്‍ജ് തുറന്നടിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടായ വീഴ്ചയാണ് കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും യുഡിഎഫിന്റെ തോല്‍വിക്കു കാരണം. ഇത് കണ്ടറിഞ്ഞ പിണറായി വിജയന്‍ നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു. അദ്ദേഹത്തിന്റെ ബുദ്ധിയെ അഭിനന്ദിക്കണം. – പി.സി.ജോര്‍ജ് പറഞ്ഞു.

”ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോല്‍വിയില്‍ നില്‍ക്കുമ്പോള്‍ ഒളിച്ചോടുന്നത് ശരിയല്ല. മരണം നടന്നാല്‍ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമല്ലേ മറ്റു കാര്യങ്ങള്‍ സംസാരിക്കാറുള്ളു. അതുകൊണ്ട് അല്‍പം സാവകാശം വേണം. പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ പറയും. കോന്നിയില്‍ സുരേന്ദ്രനെ നിര്‍ത്തിയത് തോല്‍പിക്കാനാണ്. പാലായിലും ഇതു തന്നെയായിരുന്നു ലക്ഷ്യം. ഇതിന്റെ പിന്നിലെ ഉദ്ദേശം പിന്നെ പറയാം.”

റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് നിവേദനം നല്‍കുമെന്നും പി.സി. ജോര്‍ജ് അറിയിച്ചു. ഭൂപരിഷ്‌കരണ നിയമത്തിലെ 87 എ കരിനിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നവംബര്‍ ഒന്നിനു തിരുനക്കരയില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …