ദുബായിലെ ഏറ്റവും വലിയ ഗോള്‍ഡന്‍ ടൂള്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ്

16 second read

ദുബായ് : ഗോള്‍ഡന്‍ ടൂള്‍സ് ട്രേഡിങ്‌സിന്റെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജബല്‍ അലി ഡിഐപി ഒന്നില്‍ ആരംഭിച്ചു. ദുബായിലെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ആന്‍ഡ് ടൂള്‍സ് ഹൈപ്പര്‍മാര്‍ക്കറ്റാണിത്.

യുഎഇ സ്‌പോര്‍ട്‌സ് ജനറല്‍ അതോറിറ്റി അംഗവും ഫുജൈറ ഫ്രീസോണ്‍ ഡയറക്ടര്‍ ജനറലും സിഇഒയുമായ ഷരീഫ് അല്‍ അവാദി, ഗോള്‍ഡന്‍ ടൂള്‍സ് എംഡി മുഹമ്മദ് നാമി, ചെയര്‍മാന്‍ മുഹമ്മദ് യൂസഫ് താഹര്‍ അല്‍ കാജാ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്ന് മിഡില്‍ ഈസ്റ്റ് ആഫ്രിക്ക റീട്ടെയ്ല്‍ ഹെഡ് നിസാര്‍ മജീദ് അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് നാസര്‍ സ്‌ക്വയര്‍, ഷെയ്ഖ് സായിദ് റോഡ്, അബുദാബി, ഷാര്‍ജ, അല്‍ഐന്‍ എന്നിവിടങ്ങളിലും ഗോള്‍ഡന്‍ ടൂള്‍സ് ഷോറൂമുകളുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …