സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണസമയം കുറച്ചു: പുതിയ ഉത്തരവനുസരിച്ച് ഒന്നേകാല്‍ മുതല്‍ രണ്ടു വരെയാണസമയം

16 second read

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണസമയം 1.15 ആക്കിയുള്ള ഉദ്യോഗസ്ഥ – ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. നിലവില്‍ ഇത് ഒന്നുമുതല്‍ രണ്ടുവരെയാണ്. പുതിയ ഉത്തരവനുസരിച്ച് ഒന്നേകാല്‍ മുതല്‍ രണ്ടു വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം.

സെക്രട്ടേറിയറ്റിലെയും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെയും പ്രവൃത്തിസമയം സംബന്ധിച്ച് പരാതികളും സംശയങ്ങളുമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. പ്രവൃത്തിസമയം സംബന്ധിച്ച് നേരത്തേ ഉത്തരവിറക്കിയെങ്കിലും സെക്രട്ടേറിയറ്റൊഴികെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ സമയം 10 മുതല്‍ 5 വരെയാണ് നിര്‍ദ്ദേശിച്ചിരുന്നത്. സെക്രട്ടേറിയറ്റില്‍ മാത്രം 10.15 മുതല്‍ 5.15 വരെയായിരുന്നു. പ്രാദേശിക കാരണങ്ങളാല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ നഗരമേഖലകളില്‍ 10.15 മുതല്‍ 5.15 വരെയാണ് പ്രവൃത്തിസമയം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …