ഇന്ന് കര്‍ക്കടകവാവ് : സ്‌നാനഘട്ടങ്ങളില്‍ പിതൃമോക്ഷം തേടി പതിനായിരങ്ങള്‍

16 second read

തിരുവനന്തപുരം: ഇന്ന് കര്‍ക്കടകവാവ്. ”ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ…” എന്നു തുടങ്ങുന്ന മന്ത്രം ചൊല്ലി സംസ്ഥാനത്തെമ്പാടുമുള്ള പുണ്യകേന്ദ്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും, പിതൃമോക്ഷം തേടി പതിനായിരങ്ങള്‍ ബലിതര്‍പ്പണം ചെയ്തുതുടങ്ങി. പുലര്‍ച്ചെ 2.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ബലിതര്‍പ്പണം.

പിതൃക്കളുടെ ആത്മാക്കളെ തൃപ്തമാക്കാന്‍ ദര്‍ഭയും നീരും ചേര്‍ത്ത് ബലിച്ചോര്‍ നിവേദിച്ചുള്ള തര്‍പ്പണത്തിന് പുലര്‍ച്ചെ മുതല്‍ എല്ലായിടത്തും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ടു വരെ ബലിയര്‍പ്പിക്കാനുള്ള സൗകര്യവും ചിലയിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. തലസ്ഥാന ജില്ലയില്‍ തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുംമുഖം, വര്‍ക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങളാണ് പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടക്കുന്നുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …