പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചും മോക്ഷപുണ്യം തേടിയും നാളെ കര്‍ക്കടക വാവുബലി തര്‍പ്പണം

16 second read

തിരുവനന്തപുരം: പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചും മോക്ഷപുണ്യം തേടിയും നാളെ കര്‍ക്കടക വാവുബലി തര്‍പ്പണം. പുലര്‍ച്ചെ 2.30 ന് ആരംഭിക്കുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരുമണി വരെ നീളും. തലസ്ഥാനത്ത് ശംഖുംമുഖം,തിരുവല്ലം, വര്‍ക്കല പാപനാശം, അരുവിക്കര എന്നിവിടങ്ങളാണ് പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. തിരുമുല്ലവാരം, ആലുവാ മണപ്പുറം, തിരുനാവായ, തിരുനെല്ലി എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടക്കും. ബലിതര്‍പ്പണം നടക്കുന്നിടങ്ങളിലെ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ മുതല്‍ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ആലുവ മണപ്പുറത്ത് ബലിയിടുന്നവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …