ഡേവിസ് കപ്പില്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാര്‍ദ് പിക്വെയ്‌ക്കെതു കാര്യം?

16 second read

മഡ്രിഡ്: ലോകത്തെ ഏറ്റവും പഴക്കം ചെന്ന ടെന്നിസ് ചാംപ്യന്‍ഷിപ്പായ ഡേവിസ് കപ്പില്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാര്‍ദ് പിക്വെയ്‌ക്കെതു കാര്യം? കാര്യമുണ്ട് – ഡേവിസ് കപ്പിനെപിക്വെ ഏറ്റെടുക്കാന്‍ പോവുകയാണ്.പിക്വെയുടെ നേതൃത്വത്തിലുള്ള കോസ്‌മോസ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് ഡേവിസ് കപ്പിനെ അടിമുടി പരിഷ്‌കരിച്ച് ഈ വര്‍ഷം മുതല്‍ ‘പുതിയ കോര്‍ട്ടില്‍’ അവതരിപ്പിക്കും.

ഇതിനു വേണ്ടിയുള്ള ഗ്രൂപ്പിന്റെ നിര്‍ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ അംഗീകരിച്ചതോടെ വിവാദങ്ങളും തുടങ്ങിയിരുന്നു. 119 വര്‍ഷം പഴക്കമുള്ള ചാംപ്യന്‍ഷിപ്പിനെ മാറ്റിമറിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് എതിരെ ഒടുവില്‍ രംഗത്തെത്തിയത് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ തന്നെ. പുറത്തുനിന്നൊരാള്‍ വന്ന് ടെന്നിസിനെ പരിഷ്‌കരിക്കുന്നതില്‍ അനൗചിത്യമുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ഫെഡററുടെ പ്രതികരണം.

മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ലെയ്ട്ടന്‍ ഹെവിറ്റ് കുറച്ചു കൂടി രൂക്ഷമായിട്ടാണ് പ്രതികരിച്ചത്: ‘പിക്വെ ടെന്നിസിനെ പരിഷ്‌കരിക്കാന്‍ വരുന്നത് ഞാന്‍ യുവേഫ ചാംപ്യന്‍സ് ലീഗിനെ മാറ്റിമറിക്കാന്‍ പോകുന്നതു പോലെയാണ്.’
എന്നാല്‍ ആരെയും ചൊടിപ്പിക്കാതെ പിക്വെ പറയുന്നതിങ്ങനെ – ‘എല്ലാം കണ്ടറിഞ്ഞു കൊള്ളുക’. പിക്വെയ്ക്കു പിന്തുണ കിട്ടുന്നത് അധികവും ഫുട്‌ബോള്‍ താരങ്ങളില്‍നിന്നു തന്നെയാണ്. ലയണല്‍ മെസ്സി മുന്‍പു പിക്വെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …