ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇംഗ്ലണ്ട് – ന്യൂസിലന്‍ഡ്

16 second read

ലോഡ്‌സ്: ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോഡ്‌സില്‍ ഇന്ന് ഏകദിന ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരുടെ പട്ടാഭിഷേകം. ലോഡ്‌സില്‍ ഇന്ന് നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മില്‍ ഏറ്രുമുട്ടും. ക്രിക്കറ്റ് ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മുതലാണ്. സെമിയില്‍ ആസ്‌ട്രേലിയയെ എട്ട് വിക്കറ്രിന് കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന് കച്ച കെട്ടുന്നത്. മറുവശത്ത് ന്യൂസിലന്‍ഡ് കരുത്തരായ ഇന്ത്യയെ 18 റണ്‍സിന് സെമിയില്‍ വീഴ്ത്തിയാണ് ഫൈനലില്‍ എത്തിയത്. ഇതുവരെ ആറാഴ്ചയും നാല്പത്തേഴ് മത്സരങ്ങളും നീണ്ടു നിന്ന ലോകകപ്പ് പോരാട്ടത്തിനാണ് ഇന്നത്തെ കലാശപ്പോരോടെ അവസാനമാകുന്നത്. ഫൈനലിലെത്തിയ രണ്ട് ടീമും ഇതുവരെ ലോക കിരീടം സ്വന്തമാക്കാത്ത ടീമുകളാണ്. ഇത് ന്യൂസിലന്‍ഡിന്റെ രണ്ടാം ഫൈനലും ഇംഗ്ലണ്ടിന്റെ നാലാം ഫൈനലുമാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരുന്നെങ്കിലും ആസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. 27 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഏകദിന ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. 1992ലാണ് ഇതിന് മുമ്പ് ഇംഗ്ലണ്ട് ഫൈനല്‍ കളിച്ചത്. അന്ന് പാകിസ്ഥാനോട് അവര്‍ തോറ്രു. ഇതുവരെയും ലോകകപ്പ് ഫൈനലില്‍ ഭാഗ്യം തുണച്ചിട്ടില്ലാത്ത ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ന് വിജയം ആര്‍ക്കൊപ്പമായിരിക്കും എന്ന ആകാംഷയിലാണ് ആരാധകര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …