വിമാനത്താവളത്തില്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് ഹഷീഷ് ഓയില്‍ കടത്ത്

16 second read

മട്ടന്നൂര്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച 950 ഗ്രാം ഹഷീഷ് ഓയില്‍ പിടികൂടി. കണ്ണൂര്‍ തായത്തെരു സ്വദേശി വലിയബല്ലത്ത് അജാസില്‍ നിന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഹഷീഷ് ഓയില്‍ കണ്ടെത്തിയത്. ചെരുപ്പിന്റെ അടിയിലും ശരീരത്തില്‍ വിവിധഭാഗങ്ങളിലും ഒളിപ്പിച്ചാണ് ഇയാള്‍ ഹഷീഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്.

വെള്ളിയാഴ്ച രാത്രി 8.20 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദോഹയിലേക്ക് പോകുന്നതിനായുള്ള സുരക്ഷ പരിശോധനയ്ക്കിടയിലാണ് അജാസ് പിടിയിലായത്. പ്രതിയെയും പിടിച്ചെടുത്ത ഹഷീഷ് ഓയിലും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …