ഹൈദരാബാദ് : രണ്ട് വര്‍ഷം മുന്‍പ് തെലങ്കാനയിലെ മികച്ച തഹസില്‍ദാര്‍ക്കുള്ള പുരസ്‌കാരം നേടിയ റവന്യു ഉദ്യോഗസ്ഥ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റില്‍. തെലങ്കാനയില രംഗറെഡ്ഡി ജില്ലയിലെ റവന്യു ഉദ്യോഗസ്ഥയായ വി.ലാവണ്യയുടെ ഹൈദരാബാദിലെ വസതിയില്‍ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും കണ്ടെത്തി.
ഭൂമി സംബന്ധമായ രേഖകളില്‍ തിരുത്തുവരുത്തുന്നതിന് കീഴുദ്യോഗസ്ഥനായ അന്തയ്യ ഒരു കര്‍ഷകനില്‍ നിന്നു നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതു പിടികൂടിയതോടെയാണ് ലാവണ്യയിലേക്ക് അന്വേഷണം നീണ്ടത്. ലാവണ്യയ്ക്ക് അഞ്ച് ലക്ഷവും മൂന്നു ലക്ഷം തനിക്കും എന്ന നിലയില്‍ ആകെ എട്ടു ലക്ഷം രൂപ നല്‍കണമെന്ന് അന്തയ്യ കര്‍ഷകനോട് ആവശ്യപ്പെട്ടു.