ഡിഫ്ത്തീരിയ :പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി

16 second read

കൊല്ലം: ഓച്ചിറയിലെ കോളജിലെ അന്തേവാസിക്ക് ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ വി.വി.ഷേര്‍ളി അറിയിച്ചു. 260 അന്തേവാസികളില്‍ പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ച 36 പേര്‍ക്ക് ചികിത്സയായി 14 ദിവസത്തേക്ക് എറിത്രോമൈസിന്‍ നല്‍കി. എല്ലാവര്‍ക്കും ടിഡി വാക്സിന്‍ നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത 224 പേര്‍ക്ക് പ്രതിരോധ നടപടി എന്ന നിലയില്‍ 10 ദിവസത്തേക്ക് എറിത്രോമൈസിന്‍ നല്‍കി.
രോഗം സംശയിക്കുന്ന അഞ്ചുപേരുടെ തൊണ്ടയിലെ സ്രവവും രോഗബാധിതന്റെ സഹോദരന്റെ തൊണ്ടയിലെ സ്രവവും പരിശോധനയ്ക്കായി തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത് ലാബിലേക്ക് അയച്ചതായി ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. കൃഷ്ണവേണി അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …