കോടികള്‍ തട്ടിയെടുത്ത് രാജ്യം വിടാനൊരുങ്ങിയ ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍

16 second read

അബുദാബി : ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് മുന്‍കൂട്ടി മനസിലാക്കി 60 കോടി ദിര്‍ഹം തട്ടിയെടുത്ത് രാജ്യംവിടാന്‍ ശ്രമിച്ചയാളെ വിമാനം പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പ് പൊലീസ് പിടികൂടി. പ്രമുഖ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സാമ്പത്തിക കുറ്റത്തിന് ജയിലിലായത്. 15,000 ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് തലേദിവസം വിമാനത്താവളത്തില്‍വച്ച് പിടിയിലായ ഇയാള്‍ ആ കേസില്‍ പെട്ടെന്നുതന്നെ പണമടച്ച് തൊട്ടടുത്ത ദിവസം രാജ്യം വിടാന്‍ ശ്രമിച്ചപ്പോഴാണ് അവസാന നിമിഷം അറസ്റ്റിലായത്.

യാത്രാവിലക്കുണ്ടായിരുന്ന പ്രതിയുടെ രേഖകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് അടുത്ത ദിവസങ്ങളിലായി ലക്ഷക്കണക്കിന് ദിര്‍ഹം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളെ 15 വര്‍ഷം തടവുശിക്ഷ പ്രാഥമിക കോടതി വിധിക്കുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …