12 വയസ്സുകാരി അയല്‍ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍

17 second read

കൊടുമണ്‍ അയല്‍വീട്ടില്‍ കളിക്കുകയായിരുന്ന 12 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. പന്തളം തെക്കേക്കര പാറക്കര മടക്കവിള ആരോമല്‍ ഭവനില്‍ സത്യന്റെ മകള്‍ അമൃതയെ (12) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ അയല്‍ വീട്ടിലാണ് അമൃതയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കുകയായിരുന്നു. പിന്നീട് കട്ടിലില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. തട്ട എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: സുജ. സഹോദരന്‍. ആരോമല്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …