പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി: ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

16 second read

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചും ക്രമസമാധാന ചുമതല ഒരു എഡിജിപിക്കു കീഴിലാക്കിയും പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. ഐഎഎസ് ഉദ്യോഗസ്ഥരുടെ വര്‍ഷങ്ങളായുള്ള എതിര്‍പ്പ് മറികടന്നാണ് പൊലീസില്‍ മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മിഷണറേറ്റുകള്‍ രൂപീകരിക്കുന്നത്. ഐജി റാങ്കിലുള്ളവരെയാണ് കമ്മിഷണര്‍മാരായി നിയമിക്കുക. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഇതോടെ എക്‌സൈസ്, ജയില്‍ വകുപ്പ് മേധാവികള്‍ക്കും മാറ്റമുണ്ടാകും.

ഐജി ദിനേദ്ര കശ്യപ് തിരുവനന്തപുരത്തും വിജയ് സാക്കറേ കൊച്ചിയിലും കമ്മിഷണര്‍മാരാകും. ക്രമസമാധാന ചുമതലയുള്ള ഏക എഡിജിപിയായി ഷേഖ്ക് ദര്‍വേസ് സാഹിബിനെയും പൊലീസ് ആസ്ഥാനത്ത് മനോജ് ഏബ്രഹാമിനെയും നിയമിക്കും. എഡിജിപി എസ്. ആനന്ദകൃഷ്ണന്‍ എക്‌സൈസ് കമ്മിഷണറാകും. എക്‌സൈസ് കമ്മിഷണറായിരുന്ന ഡിജിപി ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപിയായും അവിടെ നിന്ന് ആര്‍.ശ്രീലേഖയെ ട്രാഫിക് എഡിജിപിയായി നിയമിക്കും. എഡിജിപി ടോമിന്‍ തച്ചങ്കരിയെ ബറ്റാലിയന്‍ മേധാവിയായും അവിടെനിന്ന് എസ്. പത്മകുമാറിനെ തീരദേശ സെക്യൂരിറ്റി എഡിജിപിയായും മാറ്റും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …