സെക്രട്ടേറിയറ്റില്‍ നോട്ടിസ് വിതരണം: ഡപ്യൂട്ടി സെക്രട്ടറിക്കു സസ്‌പെന്‍ഷന്‍

16 second read

തിരുവനന്തപുരം: കേരള ലോ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്.മോഹനചന്ദ്രനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ‘ജനം പറയുന്നു വിജയാ കടക്കു പുറത്ത്’ എന്ന തലക്കെട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു സെക്രട്ടേറിയറ്റില്‍ നോട്ടിസ് വിതരണം ചെയ്തതിനാണു നടപടി.
നിലവില്‍ നിയമ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയാണു കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവായ മോഹനചന്ദ്രന്‍. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയാണ് ഇതു സംബന്ധിച്ചു പരാതി നല്‍കിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …