ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്ന് ഉറപ്പുണ്ടെന്ന് കലാഭവന്‍ സോബി

16 second read

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവിലേക്കെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ വണ്ടി അപകടത്തില്‍ പെട്ടപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടു. ബാലഭാസ്‌കറിന്റെ മരണം അപകട മരണമല്ലെന്ന് ഉറപ്പുണ്ടെന്നും കലാഭവന്‍ സോബി പറഞ്ഞു.അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി കഴിഞ്ഞ ദിവസംവെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സോബിയോട് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

‘മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്നോട്ടുള്ള കേസന്വേഷണത്തിന് വളരെയേറെ ഉപകാരപ്രദമായിരിക്കും. വേറെയും ചിലത് പറഞ്ഞിട്ടുണ്ട്. പക്ഷെ നാട്ടിലേക്ക് പോവുന്നതിനാല്‍ ഇപ്പോള്‍ തുറന്നു പറയുന്നില്ല’. മരണത്തിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു.ഭീഷണി വകവെക്കുന്നില്ലെന്നും ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറാണെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …