മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി

16 second read

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് ചികിത്സ സമയത്ത് ലഭിക്കാതെ മരിച്ചത്.
പിന്നീട് രോഗിയെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയായ കാരിത്താസില്‍ എത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിക്കപ്പെട്ടു. പിന്നീട് മാതാ ആശുപത്രിയിലും രോഗിയെ കൊണ്ടു പോയി. അവിടെ നിന്നും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തന്നെ ഒന്നു നോക്കൂവെന്ന് രോഗി വരെ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ പോലുമുള്ള മനസ്സ് ആശുപത്രി അധികൃതര്‍ കാണിച്ചില്ല.ആശുപത്രിയില്‍ നിന്ന് ഒരു ഡോക്ടറോ നഴ്സോ പോലും വന്ന് തിരിഞ്ഞു നോക്കിയില്ലെന്നുംമരിച്ച രോഗിയുടെ മകള്‍ റെനി ആരോപിച്ചു.
ഗുരുതരമായ ചികിത്സാ നിഷേധമാണ് മൂന്ന് ആശുപത്രികളിലും ഉണ്ടായതെന്നബന്ധുക്കള്‍ ആരോപിക്കുന്നു. വെന്റിലേറ്റര്‍ സൗകര്യം ഇല്ലാതിരുന്നതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …