നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടില്ലെന്ന് മന്ത്രി

17 second read

കൊച്ചി: നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍. നിലവിലെ സാഹചര്യത്തില്‍ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും വ്യാഴാഴ്ച തന്നെ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിപ വൈറസ് ബാധസ്ഥരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നു. അതുകൊണ്ട് തന്നെ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും- അദ്ദേഹം പറഞ്ഞു.
അതേ സമയം എറണാകുളത്ത് നിപ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജില്ലയില്‍ കളക്ടര്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …