നിപ 86 പേര്‍ നിരീക്ഷണത്തില്‍; ഫലം 3 മണിക്കൂറിനുള്ളില്‍ വരുമെന്ന്

16 second read

കൊച്ചി : പനി ബാധിച്ച് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിക്കു നിപയാണെന്ന് ഇതുവരെ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. എങ്കിലും നിപയാണെന്നു കരുതിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

രോഗിയുമായി അടുത്തിടപഴകിയ 86 പേര്‍ നിരീക്ഷണത്തിലാണെന്നും കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം 3 മണിക്കൂറിനുള്ളില്‍ വരുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ പറഞ്ഞു. കണ്‍ട്രോള്‍ റൂം നമ്പര്‍: 1077, 1056.

പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യമന്ത്രി തിങ്കളാഴ്ച രാവിലെയാണ് വ്യക്തമാക്കിയത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം നിപയുടെ സൂചനകള്‍ നല്‍കുന്നുവെന്നും പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി ലഭിച്ചാലെ സ്ഥിരീകരിക്കാനാകുവെന്നും മന്ത്രി വ്യക്തമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …