ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ട് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി

16 second read

ലണ്ടന്‍: ലോക ക്രിക്കറ്റിലെ വമ്പന്‍മാരായ ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ട് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. കെന്നിങ്ടന്‍ ഓവലില്‍ നടന്ന മല്‍സരത്തില്‍ ബംഗ്ലദേശാണ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചത്. 21 റണ്‍സിനാണ് ബംഗ്ലദേശിന്റെ ഐതിഹാസിക ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണെടുത്തത്. ഏകദിന ചരിത്രത്തില്‍ അവരുടെ ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കയുടെ മറുപടി 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സില്‍ അവസാനിച്ചു. ബംഗ്ലാദേശിന്റെ വിജയം 21 റണ്‍സിന്.

ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടും തോറ്റ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഉജ്വല അര്‍ധസെഞ്ചുറിയുമായി ബാറ്റിങ്ങിനു കരുത്തുപകരുകയും പിന്നീട് 10 ഓവറില്‍ 50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും ഒരു ക്യാച്ചും സ്വന്തമാക്കി തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ഷാക്കിബ് അല്‍ ഹസന്റെ പ്രകടനമാണ് ബംഗ്ലദേശിന് ലോകകപ്പ് ചരിത്രത്തില്‍ അവരുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സമ്മാനിച്ചത്. കളിയിലെ കേമനും ഷാക്കിബ് തന്നെ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …