കേരളത്തില്‍ 44 തദ്ദേശഭരണ വാര്‍ഡുകളില്‍ 27നു വോട്ടെടുപ്പ്

16 second read

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ആരവമടങ്ങും മുന്‍പ് അടുത്ത രാഷ്ട്രീയപ്പോരിനു കളമൊരുങ്ങി; 44 തദ്ദേശഭരണ വാര്‍ഡുകളില്‍ 27നു വോട്ടെടുപ്പ്. കഴിഞ്ഞ യുഡിഎഫ് നേതൃയോഗവും കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി യോഗവും ആസന്നമായ ഈ രാഷ്ട്രീയ ബലാബലത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു. 6 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലേക്കാണ് ഇനി ശ്രദ്ധിക്കേണ്ടതെന്നു ചിലര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്തുവന്നു; അതിനു മുന്‍പു തന്നെ ഈ പ്രാദേശിക ബലാബലമുണ്ട്. വ്യാഴാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇതിന്റെ മുന്നൊരുക്കങ്ങളിലേക്കു കടക്കണമെന്നു തീരുമാനിച്ചു.

എല്‍ഡിഎഫിന്റെ അടിത്തറ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചോര്‍ന്നുവെന്ന സന്ദേഹം ഉയരുന്ന സാഹചര്യത്തില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനത്തിനായി എല്ലാ പരിശ്രമവും നടത്തണമെന്ന നിര്‍ദേശമാണു ജില്ലാ കമ്മിറ്റികള്‍ക്കു സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയിരിക്കുന്നത്. വന്‍വിജയത്തില്‍ അമിതമായി ആഹ്ലാദിക്കാതെ അടുത്ത പോരിനു സജ്ജമാകൂവെന്ന ഉപദേശമാണു യുഡിഎഫിന്റേത്. ഈ മാസം പത്തിനുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന യുഡിഎഫ് ജില്ലാ കമ്മിറ്റികളില്‍ തയാറെടുപ്പു പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വിജയസാധ്യതയുള്ളതിനാല്‍ അതു കണക്കിലെടുത്തുള്ള ഒരുക്കങ്ങളിലേക്കു ബിജെപിയും കടക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …