വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ കേസില്‍ 3 സീനിയര്‍ ഡോക്ടര്‍മാരും അറസ്റ്റില്‍

17 second read

മുംബൈ : ജാതിപീഡനത്തെ തുടര്‍ന്ന് ആദിവാസി വനിതാ ഡോക്ടര്‍ പായല്‍ തഡ്വി (26) ജീവനൊടുക്കിയ കേസില്‍ മൂന്ന് സീനിയര്‍ ഡോക്ടര്‍മാരും അറസ്റ്റില്‍. പായലിന്റെ മരണത്തിന് കാരണക്കാരായ മൂന്ന് പേരില്‍ ഡോ. ഭക്തി മൊഹാറെയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ഡോ.ഹേമ അഹുജ, അങ്കിത ഖാന്‍ഡേവാള്‍ എന്നിവരെയാണ് ഇന്ന് രാവിലെയോടെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തത്.

മൂവര്‍ക്കുമെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പായലിന്റെ ഭര്‍ത്താവ് ഡോ സല്‍മാനും അമ്മ ആബിദാ തഡ്?വിയുംആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുംബൈ നായര്‍ ആശുപത്രിയിലെ പിജി (ഗൈനക്കോളജി) വിദ്യാര്‍ഥിനിയായിരുന്നു പായല്‍. പായലിന്റെ കിടക്കവിരിയിലാണ് മൂവരും കാല്‍ തുടച്ചിരുന്നതെന്നും ജാതിപ്പേരു വിളിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
‘ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചിരുന്നില്ല. അവളുടെ സാധനങ്ങള്‍ വലിച്ചെറിയുന്നതു പതിവായിരുന്നു. 4-5 ദിവസം കുളിക്കാന്‍ പോലും അനുവദിച്ചില്ല. വാട്‌സാപ് ഗ്രൂപ്പുകളിലടക്കം കളിയാക്കലുകള്‍ അസഹ്യമായിരുന്നു. പലവട്ടം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പലതും സഹിച്ചാണ് ഇത്രയും നാള്‍ പഠിച്ചത്.’ പായലിന്റെ അമ്മ ആബിദ തഡ്വി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …