തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ വിജയസാധ്യതയെന്ന് സിപിഐ

16 second read

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ മണ്ഡലങ്ങളില്‍ സിപിഐക്കു വിജയസാധ്യതയുണ്ടെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. വയനാട്ടില്‍ ശക്തമായ പോരാട്ടം നടത്താന്‍ കഴിഞ്ഞു. മണ്ഡലം കമ്മിറ്റികള്‍ സമര്‍പ്പിച്ച പ്രാഥമിക വിശകലന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയസാധ്യത വിലയിരുത്തിയത്.

20 മണ്ഡലങ്ങളിലെയും സൂക്ഷ്മവും വിശദവുമായ റിപ്പോര്‍ട്ട് 17ന് മുന്‍പ് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിനു സമര്‍പ്പിക്കും. ശബരിമല വിഷയവും ന്യൂനപക്ഷവിഭാഗങ്ങളുടെ കേന്ദ്രീകരണവും അടക്കം എല്ലാ വിഷയങ്ങളും വിശദമായി പരിശോധിച്ചു വേണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …