ലോക്സഭാ തിരഞ്ഞെടുപ്പ്: ബി.ജെ.പി.ക്കകത്തെ നീക്കങ്ങള്‍ ശക്തമാവുന്നു

16 second read

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി.ജെ.പി.ക്കകത്തെ നീക്കങ്ങള്‍ ശക്തമാവുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാവില്ല എന്ന് ഏറക്കുറെ ഉറപ്പായി. മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദേശം ലഭിച്ചതായാണ് സൂചന.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ സഹസംഘടനാ സെക്രട്ടറി ബുധനാഴ്ച കാസര്‍കോട്ട് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് കെ. സുരേന്ദ്രനോട് മത്സരിക്കാന്‍ നിര്‍ദേശം നല്‍കി എന്നാണ് അറിയുന്നത്. കെ. സുരേന്ദ്രന്‍ തൃശൂരില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പരന്നതോടെയായിരുന്നു അടിയന്തര യോഗം.
ബെംഗളൂരുവില്‍ ബി.ജെ.പി. ഐ.ടി. സെല്ലിന്റെ യോഗം വെട്ടിച്ചുരുക്കിയാണ് ബി.എല്‍. സന്തോഷ് കാസര്‍കോട്ടെത്തിയത്. പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പംതന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.കെ. സുരേന്ദ്രനെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന ജില്ലാ നേതൃത്വമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനതലത്തില്‍ തീരുമാനയിട്ടില്ല. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ സമീപകാല സംഭവവികാസങ്ങള്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ അത്ര ഗുണംചെയ്യില്ല എന്ന വിലയിരുത്തല്‍ ആര്‍.എസ്.എസ്സിനുണ്ട്. ബി.ജെ.പി. ഏറ്റവും പ്രതീക്ഷവെക്കുന്ന മണ്ഡലവുമാണ് തിരുവനന്തപുരം.

കെ. സുരേന്ദ്രനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള നീക്കം നടക്കുന്നതായും സംശയമുണ്ട്. അതുകണ്ടുതന്നെ ഗ്രൂപ്പ് സമവാക്യത്തില്‍ ശ്രീധരന്‍പിള്ളയെ എല്ലാ വിഭാഗവും തിരുവനന്തപുരത്ത് ഐക്യകണ്ഠേന സ്വീകരിക്കാനുള്ള സാധ്യതയും കുറവാണ്. ശശി തരൂരാണ് എതിരാളിയെന്നതും പ്രശ്നമാണ്. കുമ്മനം രാജശേഖരന്‍ വരുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമവായസാധ്യതയായി സുരേഷ് ഗോപിയുടെ പേര് വീണ്ടും ഉയരുന്നത്. സുരേഷ്ഗോപിയോട് എന്‍.എസ്.എസ്സിനും ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ല.

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി.ജെ.പി.ക്കകത്തെ നീക്കങ്ങള്‍ ശക്തമാവുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാവില്ല എന്ന് ഏറക്കുറെ ഉറപ്പായി. മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദേശം ലഭിച്ചതായാണ് സൂചന.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ സഹസംഘടനാ സെക്രട്ടറി ബുധനാഴ്ച കാസര്‍കോട്ട് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് കെ. സുരേന്ദ്രനോട് മത്സരിക്കാന്‍ നിര്‍ദേശം നല്‍കി എന്നാണ് അറിയുന്നത്. കെ. സുരേന്ദ്രന്‍ തൃശൂരില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പരന്നതോടെയായിരുന്നു അടിയന്തര യോഗം.
ബെംഗളൂരുവില്‍ ബി.ജെ.പി. ഐ.ടി. സെല്ലിന്റെ യോഗം വെട്ടിച്ചുരുക്കിയാണ് ബി.എല്‍. സന്തോഷ് കാസര്‍കോട്ടെത്തിയത്. പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പംതന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.കെ. സുരേന്ദ്രനെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന ജില്ലാ നേതൃത്വമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനതലത്തില്‍ തീരുമാനയിട്ടില്ല. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ സമീപകാല സംഭവവികാസങ്ങള്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ അത്ര ഗുണംചെയ്യില്ല എന്ന വിലയിരുത്തല്‍ ആര്‍.എസ്.എസ്സിനുണ്ട്. ബി.ജെ.പി. ഏറ്റവും പ്രതീക്ഷവെക്കുന്ന മണ്ഡലവുമാണ് തിരുവനന്തപുരം.

കെ. സുരേന്ദ്രനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള നീക്കം നടക്കുന്നതായും സംശയമുണ്ട്. അതുകണ്ടുതന്നെ ഗ്രൂപ്പ് സമവാക്യത്തില്‍ ശ്രീധരന്‍പിള്ളയെ എല്ലാ വിഭാഗവും തിരുവനന്തപുരത്ത് ഐക്യകണ്‌ഠേന സ്വീകരിക്കാനുള്ള സാധ്യതയും കുറവാണ്. ശശി തരൂരാണ് എതിരാളിയെന്നതും പ്രശ്‌നമാണ്. കുമ്മനം രാജശേഖരന്‍ വരുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമവായസാധ്യതയായി സുരേഷ് ഗോപിയുടെ പേര് വീണ്ടും ഉയരുന്നത്. സുരേഷ്‌ഗോപിയോട് എന്‍.എസ്.എസ്സിനും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …