രണ്ട് യുവതികള്‍ ശബരിമല കയറാനെത്തി; നീലിമലയില്‍ തടഞ്ഞു

16 second read

പമ്പ: ശബരിമല കയറാനെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ നീലിമയയില്‍ തടഞ്ഞു. പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേര്‍ശരണം വിളിച്ച് തടയുകയായിരുന്നു. നേരത്തേ ശബരിമല കയറാനെത്തി മടങ്ങിയ രേഷ്മ നിശാന്തും ഷാനില സജീഷ് എന്ന യുവതിയുമാണ് ശബരിമലയിലെത്തിയത്.പിന്നീടെത്തിയ പ്രതിഷേധക്കാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് വഴിയില്‍ കുത്തിയിരിക്കുകയാണ്.

പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന് നടന്നു തുടങ്ങിയത്. നീലിമയിലെ വാട്ടര്‍ടാങ്കിന് സമീപമെത്തിയതോടെ അഞ്ചുപേര്‍ ശരണം വിളിച്ച് പ്രതിഷേധം തുടങ്ങി. തുടക്കത്തില്‍ കുറച്ച് പോലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് കൂടുതല്‍ പേരെത്തി വലയം തീര്‍ത്തു. അസി കമ്മീഷണര്‍ എ പ്രദീപ് കുമാറെത്തി ഇവരുമായി സംസാരിച്ചെങ്കിലും പിന്നോട്ട് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അവര്‍ നിലത്തിരുന്ന് പ്രതിഷേധം തുടങ്ങി.യുവതികള്‍ നിലപാട് മാറ്റാന്‍ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടരുകയാണ്. ശരണം വിളിച്ച് പ്രതിഷേധിച്ച അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ കൂടുതല്‍ പേരെത്തി പ്രതിഷേധം തുടങ്ങിയതോടെ പോലീസ് വലയം തീര്‍ത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …