പൂങ്കാവനം ഒരുങ്ങി: കലിയുഗവരദന്റെ ഭക്തര്‍ക്കു ദര്‍ശനപുണ്യമായി ഇന്നു മകരവിളക്ക്

17 second read

ശബരിമല: കലിയുഗവരദന്റെ ഭക്തര്‍ക്കു ദര്‍ശനപുണ്യമായി ഇന്നു മകരവിളക്ക്. മകരസംക്രമസന്ധ്യയില്‍ ശബരിയുടെ തപോവനത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ മകരവിളക്കു തെളിയും. മകരസംക്രമ പൂജ ഇക്കുറി തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കു ശേഷമാണ്.
നെയ്യഭിഷേകം 18 വരെ മാത്രമേ ഉണ്ടായിരിക്കൂ. അന്നുച്ചയ്ക്കു കളഭാഭിഷേകത്തോടെ മകരവിളക്കുകാലത്തെ അഭിഷേകങ്ങള്‍ അവസാനിക്കും. 19-നു കൂടി ദര്‍ശനസൗകര്യമുണ്ടാകും. പിറ്റേന്നു പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം നട അടയ്ക്കുന്നതോടെ മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനമാകും.തിരുവാഭരണ ഘോഷയാത്രയ്ക്ക് ഇന്നു വൈകിട്ട് അഞ്ചിനു ശരംകുത്തിയില്‍ സ്വീകരണം നല്‍കും. ശ്രീകോവിലിനു മുന്നില്‍ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും. ഈ സമയം കിഴക്ക് പൊന്നമ്പല മേട്ടില്‍ മകരവിളക്കു തെളിയും.
തിരുവാഭരണങ്ങള്‍ അഴിച്ചുമാറ്റിയ ശേഷമാകും മകരസംക്രമപൂജയും സംക്രമാഭിഷേകവും. സൂര്യന്‍ ധനു രാശിയില്‍നിന്നു മകരം രാശിയിലേക്കു കടക്കുന്ന രാത്രി 7.52 നാണ് സംക്രമപൂജ നടക്കുക. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നു പ്രത്യേക ദൂതന്‍ കൊണ്ടു വരുന്ന നെയ്യാണു ഭഗവാന് അഭിഷേകം കഴിക്കുക.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …