അജീഷിനു കൈതാങ്ങേകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

18 second read

പത്തനംതിട്ട: ടൗണില്‍ 20 വര്‍ഷക്കാലമായി ടാക്‌സി ഓടിച്ചു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തീയിരുന്ന അജീഷിനെ തേടിയെത്തിയത് ഒരു ദുരന്തവാര്‍ത്തയായിരുന്നു. തന്റെ മാറ്റി വെച്ച വൃക്കയും തകരാറിലായിരിക്കുന്നു. വീണ്ടും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണം. അതുവരെ ആഴ്ച്ചയില്‍ രണ്ടു ദിവസം ഡയാലസിസ് നടത്തണം. മരുന്ന് വാങ്ങണം.ഇതിനായി പണം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഈ ചെറുപ്പക്കാരന്റെ അവസ്ഥ ആര്‍സി ദ ട്രൂ ലീഡര്‍ യുവജന കൂട്ടായ്മ ചെയര്‍മാന്‍ നഹാസ്പത്തനംതിട്ടയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് ജില്ലയില്‍ പ്രളയബാധിതരുടെ പരാതി സ്വീകരിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് അജീഷിനെ നേരിട്ട് കാണാന്‍ സമയം കണ്ടെത്തുകയും ആര്‍സി ദ ട്രൂ ലീഡര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു.വാടക വീട്ടില്‍ കഴിയുന്ന അജീഷ് ലത്തീഫിന്റെ ദുരവസ്ഥ മനസ്സിലാക്കായിയ രമേശ് ചെന്നിത്തല മേളം മസാലാ അധികൃതരുമായി ബന്ധപ്പെട്ട് ഡയാലസിസ് ചെയ്യുന്നതിനുള്ള സഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്,

കൂട്ടായ്മ ചെയര്‍മാന്‍ നഹാസ്പത്തനംതിട്ട, അമീന്‍ പി.എം, സുഹൈല്‍ നജീബ്, ജോസി, തൗഫീക്ക് എന്നിവര്‍ പ്രതിപക്ഷ നേതാവിനൊപ്പം അജീഷിനെ സന്ദര്‍ശിച്ചു.

ഭാര്യയുടെ വൃക്ക സ്വീകരിക്കാന്‍ പരിശോധന നടത്തിയെങ്കിലും അജീഷിന്റെ ശരീരവുമായി യോജിക്കില്ലെന്ന് കണ്ടെത്തിയതിനാല്‍ വൃക്ക മാറ്റിവെക്കല്‍ മാത്രമേ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.അജിഷിനെ സഹായിക്കുന്നതിനായി പത്തനംതിട്ട സിന്‍ഡിക്കേറ്റ് ബാങ്കില്‍ അക്കൗഡ് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍:48002200046677

IFSC കോഡ്:SYNB:0004800

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …