തൊഴിലുറപ്പ് ചര്‍ച്ചയ്ക്ക് വിളിച്ച യോഗത്തില്‍ ‘വനിതാ മതില്‍’: സ്ത്രീകള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

16 second read

കൊല്ലം: തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വിളിച്ച് വനിതാ മതിലിനെ കുറിച്ച് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് വിളിച്ച യോഗത്തില്‍ നിന്ന് ഒരു വിഭാഗം സ്ത്രീകള്‍ ഇറങ്ങിപ്പോയി. കൊല്ലം പെരിനാട് പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നാണ് ഒരു വിഭാഗം സ്ത്രീകള്‍ ഇറങ്ങിപ്പോയത്. അതേസമയം, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരെ വനിതാ മതിലിന്റെ ഭാഗമാകാന്‍ ഭീഷണിപ്പെടുത്തുവെന്ന് ആരോപിച്ചു ബിജെപി പ്രവര്‍ത്തകര്‍ യോഗത്തിലേക്കു തള്ളിക്കയറി.

തൊഴിലുറപ്പു ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചുവരുത്തിയശേഷം വനിതാ മതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഞ്ചായത്ത് അധിക്യതര്‍ പറഞ്ഞപ്പോഴാണ് ഒരു വിഭാഗം സ്ത്രീകള്‍ പ്രതിഷേധിച്ചത്. സിഡിഎസ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ വനിത മതിലിനെ അനുകൂലിച്ചു മറ്റൊരു വിഭാഗം സ്ത്രീകള്‍ മുദ്രവാക്യം വിളിച്ചതോടെ രംഗം വഷളായി.

സംഭവമറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ യോഗം നടന്നിരുന്ന പെരിനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലേക്കു തള്ളിക്കയറി. പൊലീസ് എത്തിയാണു രംഗം ശാന്തമാക്കിയത്. ബഹളത്തെ തുടര്‍ന്നു യോഗം വേഗത്തില്‍ പിരിച്ചുവിട്ടു പഞ്ചായത്ത് അധികൃതരും സ്ഥലം വിട്ടു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …