മഞ്ജു എത്തി :അങ്ങനെ വിദ്യക്ക് സ്വന്തമായി ഒരു വീടായി

18 second read

റാന്നി: വിദ്യ ചായപ്പെന്‍സില്‍കൊണ്ടു വരച്ച്, സ്വപ്നംകണ്ട വീട് അങ്ങനെ യാഥാര്‍ഥ്യമായി. മഞ്ജു വാര്യര്‍ സമ്മാനിച്ച സ്‌നേഹത്തിന്റെ വലിയൊരു മുദ്രയായി വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ മഞ്ജു വാര്യര്‍ തന്നെ വന്നപ്പോള്‍ വിദ്യയ്ക്ക് അത് ഇരട്ടി മധുരം.

വടശ്ശേരിക്കര കടമാന്‍കുന്ന് ക്ഷേത്രത്തിനടുത്തായി ആണ് വിദ്യയ്ക്ക് മനോഹരമായ കൊച്ചുവീട് മഞ്ജു വാര്യര്‍ സമ്മാനിച്ചത്. മാറിമാറി താമസിച്ചുവന്ന വാടകവീടുകളില്‍നിന്നു വിദ്യക്കും അമ്മയ്ക്കും ചേച്ചിമാര്‍ക്കും മനസ്സമാധാനത്തോടെ സുരക്ഷിതമായി ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വീടിന്റെ പാലുകാച്ചല്‍ ഇന്ന് 12.20-നായിരുന്നു. ഈ സന്തോഷത്തില്‍ പങ്കാളിയാവാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു.
2015-ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മഞ്ജു വാര്യര്‍
പ്രഖ്യാപിച്ചതാണ് വീട്. മഞ്ജു വാര്യരുടെ വരവ് കേട്ടറിഞ്ഞ് വന്‍ ജനാവലിയാണ് സ്ഥലത്ത് എത്തിയത്

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…