തോംസണ്‍ ഹോട്ടല്‍,ലെമണ്‍ റസ്റ്ററന്റിന്റെയും ഒരു ഭാഗത്തും തീപിടിച്ച് വന്‍ നാശനഷ്ടം

16 second read

അടൂര്‍ സെന്‍ട്രല്‍ ജംക്ഷനു സമീപം തോംസണ്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും സമീപത്തുള്ള ലെമണ്‍ റസ്റ്ററന്റിന്റെ ഒരു ഭാഗത്തും തീപിടിച്ച് വന്‍ നാശനഷ്ടം. ഹോട്ടലില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്ന നൂറോളം പേരെ പെട്ടെന്നു തന്നെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടിച്ചപ്പോള്‍ തന്നെ രണ്ടു ഹോട്ടലുകളിലെയും പാചക വാതക സിലിണ്ടറുകള്‍ നീക്കം ചെയ്തതിനാല്‍ അതുവഴി ഉണ്ടാകുമായിരുന്ന ദുരന്തവും ഒഴിവാക്കാനായി.

തീ പിടിക്കുന്നതു കണ്ട് ഹോട്ടല്‍ കെട്ടിടത്തിലെ ഫ്‌ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് യുവതി ചാടിയെങ്കിലും വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓച്ചിറ സ്വദേശി രമ്യയ്ക്കാണ്(33) പരുക്കേറ്റത്.

ഇവരെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. മറ്റൊരു ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന ആള്‍ക്ക് പുക കൊണ്ട് ശ്വാസതടസം ഉണ്ടായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറിയം പ്ലാസാ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഹോട്ടലിന്റെ അടുക്കളയുടെ തെക്കു പടിഞ്ഞാറെ മൂലയില്‍ നിന്നാണ് തീപിടര്‍ന്നതെന്ന് ദൃക്‌സാക്ഷികളും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും പറഞ്ഞു.

ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന ബ്യൂട്ടി പാര്‍ലറിന്റെ ഭാഗം കത്തി നശിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് തീപിടിത്തമുണ്ടായത്. അടൂരില്‍ നിന്ന് അഗ്‌നിശമന സേനയുടെ 2 യൂണിറ്റും പത്തനംതിട്ടയില്‍ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്.

മറിയം പ്ലാസാ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗവും സമീപത്തുള്ള ലമണ്‍ റസ്റ്ററന്റിന്റെ കിഴക്കു ഭാഗവും കത്തി നശിച്ചു. രണ്ടിടത്തെയും ഭിത്തികള്‍ പൊട്ടിക്കിറി സിമന്റ് കഷണങ്ങള്‍ ഇളകി വീണു. മറിയം പ്ലാസയുടെ അലൂമിനിയം പാനലിലേക്ക് തീപടര്‍ന്നു പാനലും അതിന്റെ ഭാഗത്തുള്ള പൈപ്പുകളും എസിയുമൊക്കെ നശിച്ചു.

ഈ സമയത്താണ് താഴത്തെ നിലയിലുള്ള ബ്യൂട്ടി പാര്‍ലറിലേക്കും തീപടര്‍ന്നത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഉള്‍പ്പെടെ 5 പേര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. പാര്‍ലറിന്റെ മുന്‍വശത്ത് കിടന്ന ഫര്‍ണീച്ചറും മറ്റു സാധനങ്ങളും കത്തി നശിച്ചു. ലമണ്‍ റസ്റ്ററന്റിന്റെ കിഴക്കു ഭാഗവും പൂര്‍ണമായും കത്തി. തോംസണ്‍ ഹോട്ടലിന്റെ അടുക്കള ഭാഗത്തും നാശനഷ്ടം ഉണ്ടായി.

രണ്ടിടത്തും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതേയുള്ളൂ. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്നും അതല്ല തോംസണ്‍ ഹോട്ടലിന്റെ അടുക്കളയുടെ ഭാഗത്തു നിന്നാണ് തീപടര്‍ന്നതെന്നും പറയുന്നു.

അടൂര്‍ സി.ഐ ജി. സന്തോഷ് കുമാര്‍, എസ.്‌ഐ ബി. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…