ദര്‍ശനത്തിനായി എത്തിയ യുവതികളുമായി പോലീസ് തിരിച്ചിറങ്ങുന്നു

16 second read

ശബരിമല: ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളെ ക്രമസമാധാന പ്രശ്നത്തെ തുടര്‍ന്ന് പോലീസ് തിരിച്ചിറക്കുന്നു. ദര്‍ശനം നടത്തുമെന്ന് ഉറച്ച നിലപാടിലെത്തിയ യുവതികളെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു. ഇതിനിടെ കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തങ്ങളെ ഇപ്പോള്‍ തിരിച്ചിറക്കുകയാണെങ്കില്‍ തിരികെ എത്താന്‍ അവസരം ഒരുക്കണമെന്ന നിലപാടില്‍ യുവതികള്‍ ഉറച്ച് നിന്നു. പോലീസ് അത്തരത്തില്‍ ഉറപ്പ് നല്‍കിയകതായും യുവതികള്‍ പറഞ്ഞു.സ്പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സിലാണ് ഇവരെ തിരിച്ചിറക്കിയത്.

കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡില്‍ നിന്ന് ഇവര്‍ക്ക് മുന്നോട്ട് നീങ്ങാനായിരുന്നില്ല. രണ്ടു മണിക്കൂറോളം ഇവിടെ തുടര്‍ന്നിട്ടും പ്രതിഷേധം കൂടുതല്‍ രൂക്ഷമായതോടെയാണ് പോലീസ് ഇവരെ തിരിച്ചിറക്കിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…