മനീതി സംഘം മടങ്ങിയതിനു പിന്നാലെ രണ്ടു യുവതികള്‍ മല കയറുന്നു

16 second read

പമ്പ: മനീതി സംഘം മടങ്ങിയതിനു പിന്നാലെ രണ്ടു യുവതികള്‍ മല കയറുന്നു. പെരിന്തല്‍മണ്ണ സ്വദേശി ബിന്ദു, കണ്ണൂര്‍ സ്വദേശി കനകദുര്‍ഗ എന്നിവരാണു മലകയറുന്നത്. നീലിമല പിന്നിട്ട ഇവര്‍ സന്നിധാനത്തോട് അടുക്കുകയാണ്. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ പമ്പയിലെത്തിയത്. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും. അതിനിടെ യുവതികള്‍ക്കെതിരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധം ഉണ്ടായി.

അതേസമയം, ശബരിമല തീര്‍ഥാടനത്തിനെത്തിയ മനിതിയുടെ മൂന്നാം സംഘവും ഇന്നലെ രാത്രി മടങ്ങി. സ്ഥിതി വളരെ മോശമാണെന്ന പൊലീസിന്റെ അഭിപ്രായത്തെ തുടര്‍ന്നാണു ചെന്നൈയില്‍നിന്ന് എത്തിയ സംഘം മടങ്ങിയത്. യാത്ര (36), മുത്തുലക്ഷ്മി (39), വസുമതി (39) എന്നിവരാണ് പാമ്പാടിയില്‍ നിന്നുള്ള പൊലീസിന്റെ സംരക്ഷണയില്‍ ഇവിടെ എത്തിയത്. മൂവരും പത്തനംതിട്ട പൊലീസിന്റെയും സംരക്ഷണം തേടി. കൂടുതല്‍ സുരക്ഷ ഒരുക്കിയാല്‍ വീണ്ടും വരുമെന്നു പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. നേരത്തെ, മധുരയില്‍ നിന്നെത്തിയ യുവതികളുടെ സംഘത്തിനും സന്നിധാനത്തേയ്ക്കു പോകാനായില്ല. സുരക്ഷാപ്രശ്‌നമുണ്ടെന്ന പൊലീസ് നിലപാട് അംഗീകരിച്ചായിരുന്നു പിന്‍മാറ്റം. സുരക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്ന് മനിതി അംഗങ്ങള്‍ വ്യക്തമാക്കി. പൊലീസ് തങ്ങളെ നിര്‍ബന്ധിച്ചു തിരിച്ചയച്ചതാണെന്നു സംഘടനാ നേതാവ് സെല്‍വി പ്രതികരിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…