ലുലുവിന്റെ ബഹ്‌റൈനിലെ ഏഴാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങി

16 second read

മനാമ: ലുലുവിന്റെ ബഹ്‌റൈനിലെ ഏഴാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് മേധാവി ഷെയ്ഖ് ഖലീഫ ബിന്‍ ദൈജ് , ബഹ്‌ററൈനിലെ യുഎഇ സ്ഥാനപതി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍, വാണിജ്യ വ്യവസായ മന്ത്രി സായിദ് അല്‍ സയാനി, വാര്‍ത്തവിനിമയ മന്ത്രി കമാല്‍ ബിന്‍ അഹമ്മദ് എന്നിവരടക്കം പ്രമുഖര്‍പങ്കെടുത്തു.

ബഹ്റൈന്‍ സൗദി കോസ് വേയ്ക്കടുത്തായി പുതുതായി പണിത ആട്രിയം മാളിലാണ് ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ലുലു ഗ്രൂപ്പിന്റെ 156 മത്തെ ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ഷാര്‍ജ, റിയാദ്, ഒമാന്‍ എന്നിവിടങ്ങളില്‍ അടുത്തുതന്നെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …